മസ്തിഷ്‌കജ്വരം: ഇന്ന് മരിച്ചത് 19 കുട്ടികള്‍ -മരണസംഖ്യ 128 ആയി

മസ്തിഷ്‌കജ്വരം ബാധിച്ച് നൂറുകണക്കിന് കുരുന്നുകള്‍ മരിച്ചിട്ടും സര്‍ക്കാര്‍ അവഗണ തുടരുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യഹര്‍ജി നല്‍കി.

Update: 2019-06-19 15:22 GMT

പാട്‌ന: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് ഇന്ന് മരിച്ചത് 19 കുരുന്നുകള്‍. ഇതോടെ പതിനേഴ് ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. മസ്തിഷ്‌കജ്വരം ബാധിച്ച് നൂറുകണക്കിന് കുരുന്നുകള്‍ മരിച്ചിട്ടും സര്‍ക്കാര്‍ അവഗണ തുടരുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യഹര്‍ജി നല്‍കി.

മസ്തിഷ്‌കജ്വരം ബാധിച്ച് മുസഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ മരണസംഖ്യ ഉയരുകയാണ്. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

രോഗം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്‍കിയ പൊതുതാല്പര്യഹര്‍ജി തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. നാനൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലാണ്.

Tags: