കസ്റ്റഡി മര്‍ദ്ദനവും കൊലപാതകവും; ഇരകളില്‍ അധികവും ന്യൂനപക്ഷങ്ങളും ദലിതരും

Update: 2021-08-06 10:56 GMT

ഇന്ത്യയില്‍ കസ്റ്റഡി പീഡനങ്ങളും കൊലപാകങ്ങളും അപുര്‍വമല്ല. ഓരോ നിമിഷവും കസ്റ്റഡി പീഡനങ്ങള്‍ പെരുകുകയാണ്. ഇതേ കുറിച്ച് പഠനം നടത്തിയ എന്‍സിഎച്ച്ആര്‍ഒ പറയുന്നതനുസരിച്ച് രാജ്യത്ത് കസ്റ്റഡി പീഡനങ്ങള്‍ക്കു വിധേയരാവുന്നതില്‍ അധികവും ദലിതരോ ന്യൂനപക്ഷങ്ങളോ ആണ്.

ഒരു കോണ്‍ഗ്രസ് എംപി ഇതുസംബന്ധിച്ച ഒരു ചോദ്യം പാര്‍ലമെന്റിനു മുമ്പാകെ വച്ചിരുന്നു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി വിവരങ്ങള്‍ പുറത്തുവിട്ടു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചില കണക്കുകളാണ് അദ്ദേഹം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

മന്ത്രി നല്‍കിയ കണക്കുനുസരിച്ച് രാജ്യത്ത് 2018ല്‍ 136 പേര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. 2019ല്‍ ഇത് 112ഉം 2020ല്‍ 100ഉം ആയിരുന്നു. 2018ല്‍ 542 പേരാണ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടത്. 2019ല്‍ 411ഉം 2020ല്‍ 236ഉം ആയിരുന്നു. ആകെ കണക്കുകള്‍ പുറത്തുവിട്ടെങ്കിലും ജാതി, സമുദായം തിരിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടില്ല.

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പോലിസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് കണക്കുകള്‍ സൂക്ഷിച്ചിട്ടില്ലെന്നും മന്ത്രി പ റഞ്ഞു.

എന്‍സിഎച്ച്ആര്‍ ചില പഠനങ്ങള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കസ്റ്റഡി കൊലപാതകങ്ങളും പീഡനങ്ങളും പൊതുജനശ്രദ്ധയിലെത്തുന്നത്. കസ്റ്റഡിയില്‍ ഇരകള്‍ പീഡിപ്പിക്കപ്പെട്ടാലും കൊല്ലപ്പെട്ടാലും അതിന്റെ പേരില്‍ പോലിസ് ഒരിക്കലും ശിക്ഷ അനുഭവിക്കേണ്ടിവരാരില്ല. ഇന്ത്യയുടെ രാഷ്ട്രീയസംവിധാനം അതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ വാദമനുസരിച്ച് നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. അവര്‍ക്കാണ് പരമാധികാരവും. അതേസമയം ചില കാര്യങ്ങള്‍ ഊന്നിപ്പറാം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കസ്റ്റഡി മരണങ്ങള്‍ കൂടുതലാണ്. എന്‍സിഎച്ച് ആര്‍ഒ ശേഖരിച്ച കണക്കനുസരിച്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സംസ്ഥാനങ്ങളാണ് കസ്റ്റഡി പീഡനത്തിലും മരണത്തിലും മുന്നില്‍. 

Tags:    

Similar News