കേരളത്തിനാവശ്യമായ വാക്‌സിന്‍ എപ്പോള്‍ കിട്ടും;കേന്ദ്രം വിശദീകരണം അറിയിക്കണമെന്ന് ഹൈക്കോടതി

വെള്ളിയാഴ്ചയ്ക്കകം വിവരം അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കൊവിഡ് വര്‍ധന ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേരളത്തിലെ നിലവിലെ സ്ഥിതി വിശേഷം മനസിലാക്കണമെന്നും പറഞ്ഞു

Update: 2021-05-14 07:05 GMT

കൊച്ചി: കേരളത്തിനാവശ്യമായ കൊവിഡ പ്രതിരോധ വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് കേന്ദ്രം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.വെള്ളിയാഴ്ചയ്ക്കകം വിവരം അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.വാക്‌സിന്‍ വിതരണുവായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട ഒറ്റപ്പാലം സ്വദേശി പ്രഭാകരന്‍ അടക്കമുളളവര്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്.

നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ഇന്ന് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.വാക്‌സിന്‍ വിതരണം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലല്ല നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.ഇതിനായി ഉന്നത തല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കൊവിഡ് വര്‍ധന നിരക്ക് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേരളത്തിലെ നിലവിലെ സ്ഥിതി വിശേഷം മനസിലാക്കണമെന്നും വ്യക്തമാക്കി.ഹരജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Similar News