കുട്ടികളിലെ കൊവിഡ് വാക്സിനേഷന് വേഗത്തിലാക്കണം; മുന്നറിയിപ്പുമായി എയിംസ് മേധാവി
കുട്ടികളിലെ പ്രതിരോധശേഷി മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കൊവിഡ് വാക്സിൻറെ ലഭ്യത അനുസരിച്ച് കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യുന്ന നടപടികൾ വേഗത്തിലാക്കണം.
ന്യൂഡൽഹി: രാജ്യത്ത് കുട്ടികളിൽ കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കണം എന്ന് എയിംസ് മേധാവി. എട്ട് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ നടപടികളുടെ വേഗം കൂട്ടണം എന്നാണ് എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറയുന്നത്.
കുട്ടികളിലെ പ്രതിരോധശേഷി മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കൊവിഡ് വാക്സിൻറെ ലഭ്യത അനുസരിച്ച് കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യുന്ന നടപടികൾ വേഗത്തിലാക്കണം. കൊവിഡ് വാക്സിനേഷനിൽ അസുഖങ്ങളുള്ള കുട്ടികൾക്ക് കൂടുതൽ പരിഗണന നൽകണം.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ട അടുത്ത മാർഗം അതാണെന്നും രൺദീപ് ഗുലേറിയ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും എയിംസ് മേധാവി ചൂണ്ടിക്കാണിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.