രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഒറ്റ ദിവസം 1,84,372 രോഗികള്‍, മരണം 1027

തുടര്‍ച്ചയായ എട്ടാംദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരുലക്ഷം കവിയുന്നത്.

Update: 2021-04-14 06:09 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്ത് ആശങ്കയേറ്റി ഒറ്റ ദിവസം 1,84,372 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

ഇതുവരെ 11 കോടിയിലേറെ പേര്‍ക്ക് വാക്സിന്‍ നല്‍കി. ആകെ കൊവിഡ് കേസുകള്‍ 1,38,73,825 ആയപ്പോള്‍ രോഗമുക്തരായവരുടെ എണ്ണം 1,23,36,036 ആണ്. 13,65,704 സജീവ കേസുകളും രാജ്യത്തുണ്ട്.

തുടര്‍ച്ചയായ എട്ടാംദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരുലക്ഷം കവിയുന്നത്. നിലവില്‍ ലോകത്തെ ആകെ കൊവിഡ് കേസുകളുടെ കണക്കില്‍ ഇന്ത്യ രണ്ടാമതാണ്. യുഎസിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 281 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Similar News