പിടിവിടാതെ കൊവിഡ്: രാജ്യത്ത് 24 മണിക്കൂറില്‍ 70,000 കൊവിഡ് രോഗികള്‍; 977 മരണം; 28.36 ലക്ഷം രോഗ ബാധിതര്‍

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യവ്യാപകമായി 9 ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

Update: 2020-08-20 05:55 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 69,652 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 977 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 28.36 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 20.96 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 6.86 ലക്ഷം പേരാണ് ചികില്‍സയിലുള്ളത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 53,866 ആയി. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 346 പേരും കര്‍ണാടകത്തില്‍ 126 പേരും തമിഴ്‌നാട്ടില്‍ 116 പേരുമാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യവ്യാപകമായി 9 ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. എട്ട് ശതമാനത്തില്‍ താഴെയാണ് നിലവിലെ പൊസിറ്റിവിറ്റി റേറ്റ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,165 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 628642 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 346 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 21033 ആയി ഉയര്‍ന്നു. നിലവില്‍ 160413 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4,46,881 പേരാണ് രോഗമുക്തി നേടിയത് തമിഴ്‌നാട്ടില്‍ ആകെ 3.55 ലക്ഷം പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 6123 പേര്‍ മരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 5795 പേര്‍ക്കാണ്. 116 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രാ പ്രദേശ് (2906), ഡല്‍ഹി (4235), ഗുജറാത്ത് (2837), കര്‍ണാടക (4327), ഉത്തര്‍ പ്രദേശ് (2638) ബംഗാളില്‍ (2581) എന്നിങ്ങനെയാണ് മരണ നിരക്ക്




Tags: