കൊവിഡ്: രാജ്യത്ത് മരണം 18,000 കടന്നു; തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആശങ്കാജനകം

ലോകത്ത് രോഗ വര്‍ധനയുടെ കണക്കനുസരിച്ച് ഇന്ത്യ നാലാം സ്ഥാനത്താണ്. ദിവങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നാം സ്ഥാനത്തുള്ള റഷ്യയെ ഇന്ത്യ മറികടക്കുമെന്നാണ് പറയുന്നത്.

Update: 2020-07-04 04:51 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂലം മരണപ്പെടുന്നവരുടെ നിരക്ക് ഇന്ത്യയില്‍ ക്രമാധീതമായി കൂടുകയാണ്. രാജ്യത്ത് ഇതുവരെ രോഗം മൂലം മരിച്ചവര്‍ 18,000ലധികം പേരാണ്. 6,49,889 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് രോഗ വര്‍ധനയുടെ കണക്കനുസരിച്ച് ഇന്ത്യ നാലാം സ്ഥാനത്താണ്. ദിവങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നാം സ്ഥാനത്തുള്ള റഷ്യയെ ഇന്ത്യ മറികടക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 22,000 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 6364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,92,990 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 4329 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 42,955പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. പുതുതായി 64 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 1385 ആയി ഉയര്‍ന്നു. 58,378 പേര്‍ രോഗമുക്തി നേടി. 12,70,720 സാംപിളുകള്‍ തമിഴ്‌നാട്ടില്‍ ഇതുവരെ പരിശോധിച്ചു. ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ചെന്നൈയില്‍ മാത്രം ഇതുവരെ 64,689 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈക്ക് പുറമെ ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, മധുര, കാഞ്ചീപുരം, തിരുവണ്ണാമലെ എന്നിവയാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള മറ്റു ജില്ലകള്‍. മഹാരാഷ്ട്രയില്‍ 198, ഡല്‍ഹിയില്‍ 59 മരണവും റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2,520 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 10,577 ആര്‍ടി പിസിആര്‍ ടെസ്റ്റുകളും 13,588 ആന്റിജന്‍ ടെസ്റ്റുകളും ഇന്നലെ നടത്തി. കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. കര്‍ണാടകയില്‍ 1,694 കേസുകളും ഉത്തര്‍പ്രദേശില്‍ 972 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.



Tags:    

Similar News