കൊവിഡ്: സൗദിയിലേക്കുള്ള വിമാനയാത്ര; നാളെ പ്രഖ്യാപനമുണ്ടായേക്കും

Update: 2020-12-01 06:50 GMT
റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നു സൗദി അറേബ്യയിലേക്കുള്ള വിമാനയാത്രയെ കുറിച്ച് നാളെ പ്രഖ്യാപനമുണ്ടായേക്കുമെന്നു റിപോര്‍ട്ട്. ജനുവരി മുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നെങ്കിലും പ്രവാസികളുടെ മടങ്ങിവരവ് ഉള്‍പ്പെടെയുള്ള തിയ്യതികള്‍ നാളെ പ്രഖ്യാപിച്ചേക്കുമെന്നാണു വിവരം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തിരിച്ചുപോകാനാവാതെ കഴിയുന്ന സൗദി പ്രവാസികള്‍ ഇതോട് പ്രതീക്ഷയിലാണ്. അതേസമയം, ഇന്ത്യയില്‍ കൊവിഡ് കേസുകളിലുള്ള വര്‍ധനവ് തിരിച്ചടിയാവുമോയെന്ന ആശങ്കയുമുണ്ട്.

    നേരത്തേ കോവിഡ് കാരണം ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ സൗദി വിലക്കുകയായിരുന്നു. സപ്തംബറിലാണ് സൗദി അറേബ്യ വിമാനയാത്രാ വിലക്ക് ഭാഗികമായി നീക്കിത്തുടങ്ങിയത്. അന്ന് ഇന്ത്യയടക്കം ചില രാജ്യങ്ങളൊഴികെ എല്ലായിടത്തേക്കും സര്‍വീസ് തുടങ്ങിയിരുന്നു. എന്നാല്‍ ജനുവരിയില്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്നും ഡിസംബറില്‍ തിയ്യയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയം വിമാന സര്‍വീസുകള്‍ കൃത്യമായി തുടങ്ങുന്ന തിയ്യതി അറിയിക്കുമെന്നാണ് സൗദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള മടക്കയാത്ര ഉള്‍പ്പെടെയുള്ളവയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കേന്ദ്രസര്‍ക്കാര്‍ തന്നെ ഇടപെട്ടിരുന്നു. ഏതായാലും കൊവിഡിന്റെ തുടക്കത്തില്‍ തന്നെ നാട്ടിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മടങ്ങിപ്പോവാന്‍ കഴിയാത്തതിനാല്‍ വലിയ ആശങ്കയിലും പ്രതിസന്ധിയിലുമാണ്.

Covid: Flight to Saudi; announcement tomorrow

Tags:    

Similar News