രാജ്യത്ത് കൊവിഡ് രോഗികൾ 70 ലക്ഷം കടന്നു; 63.83 ലക്ഷം പേർ രോഗവിമുക്തി നേടി

Update: 2020-10-15 06:56 GMT

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 70 ലക്ഷം കടന്നു. ഇതിൽ 63 ലക്ഷം പേരും കൊവിഡ് മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 67,708 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 680 മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ രോഗബാധിതരുടെ എണ്ണം 73,07,098 ആയി ഉയർന്നു. നിലവിൽ 8.12 ലക്ഷം സജീവ കേസുകളാണുള്ളത്. ഇതുവരെ 63.83 ലക്ഷം പേർ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു 1,11,266 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 158 പേരും കർണാടകത്തിൽ 75 പേരും കഴിഞ്ഞ ദിവസം മരിച്ചു. ഇന്നലെ 11.36 ലക്ഷം ടെസ്റ്റുകളാണ്‌ നടത്തിയതെന്നു ഐസിഎംആർ വ്യക്തമാക്കി. മൊത്തം 9.12 കോടി ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 1.96 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. 13.16 ലക്ഷം പേർ രോഗവിമുക്തരായി. 40,859 പേർ മരിച്ചു. കർണാടകത്തിൽ 114006, കേരളത്തിൽ 93925, തമിഴ്നാട്ടിൽ 42566, ആന്ധ്ര പ്രദേശിൽ 41669 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ബംഗാളിൽ 5808 പേരും ഉത്തർ പ്രദേശിൽ 6507 പേരും തമിഴ്നാട്ടിൽ 10,423 പേരും കർണാടകത്തിൽ 10,198 പേരും ഡൽഹിയിൽ 5898 പേരും ആന്ധ്ര പ്രദേശിൽ 6319 പേരും മരിച്ചു.

Tags:    

Similar News