നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ മരണം 19

ജൂണ്‍ 11ന് രാത്രി ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ട് അത്യാസന്ന നിലയിലായി. രത്രി 11.15ഓടെ മരണം സംഭവിക്കുകയായിരുന്നു.

Update: 2020-06-12 12:27 GMT

കണ്ണൂര്‍: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 9ന് മുംബൈയില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഹുസൈന്‍(70) ആണ് ഇന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്.

ജൂണ്‍ 9ന് ട്രെയിന്‍ വഴി മുബൈയില്‍ നിന്നും കണ്ണൂരില്‍ എത്തിയതാണ് ഹുസൈന്‍. 10ആം തീയതി പനിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിൽസാ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നിന്നും പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. വിദ്ഗ്ധ ചികിൽസക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജൂണ്‍ 11ന് രാത്രി ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ട് അത്യാസന്ന നിലയിലായി. രത്രി 11.15ഓടെ മരണം സംഭവിക്കുകയായിരുന്നു. പരിശോധനയില്‍ ഹൃദയസ്തംഭനം സംഭവിച്ചതായി വ്യക്തമായി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.