കൊവിഡ്: മൂന്നാം ദിനവും 11,000ലേറെ വൈറസ് ബാധിതര്‍; രാജ്യത്ത് കൊവിഡ് മരണം പതിനായിരത്തിലേക്ക്

കഴിഞ്ഞ 24 മണിക്കൂറില്‍ 11.502 പേര്‍ക്ക് രോഗം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Update: 2020-06-15 04:40 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് രോഗവ്യാപനം വര്‍ധിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാംദിവസവും 11,000 മുകളില്‍ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 11.502 പേര്‍ക്ക് രോഗം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയര്‍ന്നു. ഇന്നലെയും കൊവിഡ് മരണം 300 കടന്നു. 325 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9520 ആയി. രാജ്യത്ത് ഇതുവരെ 1,69,798 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടുള്ളത്. ഡല്‍ഹിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, 550 റെയില്‍വേ കോച്ചുകളില്‍ ചികില്‍സാ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

Tags:    

Similar News