ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; മരണം 3.66 ലക്ഷം

Update: 2020-05-30 09:33 GMT

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കൊവിഡ് രോഗം ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കണക്കുകള്‍ അനുസരിച്ച് നിലവില്‍ 60.26 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചതായി ഇതുവരെ കണ്ടെത്തിയത്. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ലക്ഷം ആളുകള്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 3.66 ലക്ഷം പേര്‍ മരണപ്പെട്ടു. 3,028,054 പേര്‍ക്ക് രോഗം ഭേദമായി.

    ഇന്നലെ മാത്രം ആയിരത്തിലേറെ പേരാണ് അമേരിക്കയിലും ബ്രിട്ടനിലും മരിച്ചത്. 17 ലക്ഷത്തിലേറെ പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1,201 പേരാണ് മരിച്ചത്. ആകെ മരണം 1.04 ലക്ഷമായി. ഇന്നലെ മാത്രം 24,599 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ 17.93 ലക്ഷമായി. കൊവിഡിന്റെ പുതിയ പ്രഭവകേന്ദ്രമായ ബ്രസീലില്‍ ഇന്നലെ 1,180 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 27,944. ബ്രസീലില്‍ 4.68 ലക്ഷം പേരിലാണ് രോഗം കണ്ടെത്തിയത്.

    സൗദി അറേബ്യയില്‍ 17 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 458 ആയി ഉയര്‍ന്നു. 81,766 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തിയത്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുളള രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. ഇന്ത്യയില്‍ 1.73 ലക്ഷവും തുര്‍ക്കിയില്‍ 1.62 ലക്ഷവും ഇറാനില്‍ 1.46 ലക്ഷവുമാണ് രോഗബാധിതര്‍. ഏഷ്യയില്‍ രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണെങ്കിലും മരണനിരക്ക് ഇറാനില്‍ കൂടുതലാണ്-7,677.

വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം:

അമേരിക്ക-17,93,530

ബ്രസീല്‍-4,68,338

റഷ്യ-3,87,623

സ്‌പെയിന്‍-2,85,644

ബ്രിട്ടന്‍-2,71,222

ഇറ്റലി 2,32,248

ഫ്രാന്‍സ്-186,835

ജര്‍മനി-1,83,019

ഇന്ത്യ-1,73,491

തുര്‍ക്കി-1,62,120

പെറു-1,48,285

ഇറാന്‍-1,46,668

ചിലി-90,638

കാനഡ-89,418

ചൈന-82,995.

കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം:

അമേരിക്ക-1,04,542

ബ്രസീല്‍-27,944

റഷ്യ-4,374

സ്‌പെയിന്‍-27,121

ബ്രിട്ടന്‍-38,161

ഇറ്റലി-33,229

ഫ്രാന്‍സ്-28,714

ജര്‍മനി-8,594

ഇന്ത്യ-4,980

തുര്‍ക്കി-4,489

പെറു-4,230

ഇറാന്‍-7,677

ചിലി-944

കാനഡ-6,979

ചൈന-4,634





Tags:    

Similar News