കൊറോണ ഭീതി: ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി

രോഗബാധിത മേഖലയില്‍ നിന്നുള്ളവര്‍ പൊങ്കാലയിടാന്‍ വരരുത്. പൊങ്കാല കര്‍ശന നിരീക്ഷണത്തില്‍ നടത്തും.

Update: 2020-03-08 06:05 GMT

തിരുവനന്തപുരം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി. ചുമയും പനിയും ഉള്ളവര്‍ പൊങ്കാല ഒഴിവാക്കണം. രോഗബാധിത മേഖലയില്‍ നിന്നുള്ളവര്‍ പൊങ്കാലയിടാന്‍ വരരുത്. പൊങ്കാല കര്‍ശന നിരീക്ഷണത്തില്‍ നടത്തും. പൊങ്കാല ദിവസം 18 ആംബുലന്‍സ്, ബൈക്ക് ആംബുലന്‍സ് എന്നിവ സജ്ജമാക്കി. 23 ആരോഗ്യ വകുപ്പ് സംഘങ്ങളെ ജില്ലയില്‍ സജ്ജമാക്കി. 32 വാര്‍ഡുകളില്‍ പ്രത്യേക സംഘം വീടുകള്‍ കയറി നിരീക്ഷണം ശക്തമാക്കും. പൊങ്കാലയിടുന്നവരുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. വിദേശികള്‍ക്ക് ഹോട്ടലില്‍ പൊങ്കാലയിടാന്‍ പ്രത്യേക അവസരമൊരുക്കും.




Tags: