ചരന്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

Update: 2021-09-19 13:21 GMT

ചണ്ഡീഗഢ്: നിരവധി ട്വിസ്റ്റുകള്‍ക്ക് ശേഷം ചരന്‍ജിത് സിങ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ചരന്‍ജിത് സിങ് ചന്നിയെ നേതാവായി തിരഞ്ഞെടുത്തത്. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് പുതിയ മുഖ്യമന്ത്രിയുടെ പേര് പുറത്തുവിട്ടത്. പഞ്ചാബിന്റെ ചരിത്രത്തില്‍ ഒരു ദലിത് സിഖുകാരന്‍ മുഖ്യമന്ത്രിയാവുന്നത് ഇതാദ്യമാണ്.

ആഭ്യന്തര കലഹത്തിന്റെ ഭാഗമായി അമരീന്ദര്‍ സിങ് രാജിവച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഒഴിവ് വന്നത്. നിലവില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ചന്നി.

ഇന്ന് രാവിലെ വരെ സുഖ്ജീന്ദര്‍ രണ്‍ധാവ മുഖ്യമന്ത്രിയായേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ആഭ്യന്തര അഭിപ്രായവ്യത്യാസം പരമാവധി ഒഴിവാക്കുന്നതായിരിക്കണം തീരുമാനമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതുപ്രകാരമാണ് ചരന്‍ജിത് സിങ് ചന്നയ്ക്ക് നറുക്ക് വീണത്.

ഹൈക്കമാന്‍ഡിന്റെ തീരുമാനം ശിരസാ വഹിക്കുന്നതായും തനിക്ക് പിന്തുണ നല്‍കിയ എംഎല്‍എമാര്‍ക്ക് നന്ദി പറയുന്നതായും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.  

Tags:    

Similar News