സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 91.1 ശതമാനം വിജയം

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയശതാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 86.07 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം. 99.85 ശതമാനം വിജയവുമായി സിബിഎസ്ഇ തിരുവനന്തപുരം റീജ്യനാണ് മുന്നില്‍.

Update: 2019-05-06 10:00 GMT

ന്യൂഡല്‍ഹി: സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.1 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയശതാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 86.07 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം.

99.85 ശതമാനം വിജയവുമായി സിബിഎസ്ഇ തിരുവനന്തപുരം റീജ്യനാണ് മുന്നില്‍. ചെന്നൈ- 99, അജ്മീര്‍- 95.89, പഞ്ചഗുള- 93.72, പ്രയാഗ്‌രാജ്- 92.55, ഭുവനേശ്വര്‍- 92.32, പട്‌ന- 91.86, ഡല്‍ഹി- 80.97, ഗുവാഹത്തി- 74.49 എന്നിങ്ങനെയാണ് മറ്റ് റീജ്യനുകളിലെ വിജയം.


 

13 വിദ്യാര്‍ഥികള്‍ 500ല്‍ 499 മാര്‍ക്ക് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 25 വിദ്യാര്‍ഥികള്‍ 500ല്‍ 498 മാര്‍ക്ക് നേടിയും 58 വിദ്യാര്‍ഥികള്‍ 500 ല്‍ 497 മാര്‍ക്കും നേടി മികവ് പുലര്‍ത്തി. cbseresults.nic.in, cbse.nic.in, examresults.in, indiaresults.com, results.gov.in എന്നീ വെബ്‌സൈറ്റുകളില്‍ വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പരും റോള്‍ നമ്പരും നല്‍കി ഫലം അറിയാനാവും.

ബോര്‍ഡുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്‌കൂളുകള്‍ക്ക് വിദ്യാര്‍ഥികളുടെയെല്ലാം ഫലം ഇ-മെയില്‍ വഴി ലഭ്യമാവും. 

Tags:    

Similar News