ലൗ ജിഹാദ് തടയാനായി 'ലൗ കേസരി' നടപ്പിലാക്കണം;വിവാദ പരാമര്‍ശത്തില്‍ ശ്രീരാമസേന നേതാവിനെതിരേ കേസ്

കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിച്ചതിനും മതത്തിനും വംശത്തിനും എതിരായ അധിക്ഷേപത്തിനുമാണ് കര്‍ണാടക പോലിസ് കേസെടുത്തിരിക്കുന്നത്

Update: 2022-04-13 04:51 GMT

ബംഗളൂരു: ലൗ ജിഹാദിനെ ലവ് കേസരി ഉപയോഗിച്ച് നേരിടാന്‍ ആഹ്വാനം ചെയ്ത ശ്രീരാമസേന നേതാവിനെതിരേ കേസ്.മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതംമാറ്റണമെന്ന ശ്രീരാമസേനാ നേതാവ് രാജചന്ദ്ര രാമണഗൗഡയുടെ ആഹ്വാനത്തിനെതിരെയാണ് കേസ്.കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിച്ചതിനും മതത്തിനും വംശത്തിനും എതിരായ അധിക്ഷേപത്തിനുമാണ് കര്‍ണാടക പോലിസ് കേസെടുത്തിരിക്കുന്നത്.

കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ ശ്രീരാമനവമി ആഘോഷത്തിനിടെയായിരുന്നു ശ്രീരാമസേന നേതാവിന്റെ വിവാദ പരാമര്‍ശം.ആഘോഷത്തിനിടേ വാള്‍ വീശിക്കൊണ്ട് എല്ലാ ഹിന്ദു പ്രവര്‍ത്തകരോടും 'ലൗ ജിഹാദില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ ലൗ കേസരി പോലുള്ള കര്‍മങ്ങള്‍ അനുഷ്ഠഷിക്കേണ്ട സമയം അതിക്രമിച്ചെന്നായിരുന്നു' രാജചന്ദ്ര രാമണഗൗഡ പറഞ്ഞത്.

ചില മുസ്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തി ലൗ ജിഹാദ് നടത്തുന്നു,അത്‌പോലെ മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യണമെന്നും നേതാവ് പറഞ്ഞു.ലൗ ജിഹാദ് പോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാ ഹിന്ദു യുവാക്കളും ലൗ കേസരി നടത്തുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും ആഘോഷ വേദിയില്‍ വച്ച് നേതാവ് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News