പൗരത്വ ഭേദഗതി ബില്ല്: അമിത് ഷായ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍

ബില്ല് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ അമേരിക്കയില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യത തേടുമെന്നും യുഎസ് സിഐആര്‍എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി

Update: 2019-12-10 05:07 GMT

ന്യൂയോര്‍ക്ക്: പാര്‍ലിമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ച ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് കമ്മീഷന്‍(യുഎസ് സിഐആര്‍എഫ്) രംഗത്ത്. പൗരത്വഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്നും വിഷയത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ബില്ലില്‍ ആശങ്ക രേഖപ്പെടുത്തിയ യുഎസ്‌സിഐആര്‍എഫ് മതം അടിസ്ഥാനമാക്കി പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണെന്നു കുറ്റപ്പെടുത്തി. ഇത് തെറ്റായ ദിശയിലുള്ളതും അപകടരമായതുമായ പ്രവണതയാണ്. ഇന്ത്യയുടെ മഹത്തായ മതേതര ബഹുസ്വര ചരിത്രത്തിനും തുല്യത ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരാണ്. പ്രതിഷേധം വകവയ്ക്കാതെ ബില്ല് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ അമേരിക്കയില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യത തേടുമെന്നും യുഎസ് സിഐആര്‍എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.




Tags:    

Similar News