ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; 5 കിലോമീറ്ററിന് 10 രൂപ

കൊവിഡ് വ്യാപനവും ലോക്ക്‌ഡൌണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു.

Update: 2020-07-01 06:28 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ എട്ട് രൂപ നിരക്കില്‍ അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമായിരുന്നു. ഇതാണ് രണ്ടര കിലോമീറ്റര്‍ ആയി കുറച്ചത്.

കൊവിഡ് വ്യാപനവും ലോക്ക്‌ഡൌണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. കൂടെ ഇന്ധനവില വര്‍ധന കൂടിയായതോടെ ബസുകള്‍ പലതും ഓട്ടം നിര്‍ത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. 

Tags:    

Similar News