പൗരത്വ പട്ടികയ്ക്കെതിരേ മുസ്‌ലിംകളുടെ നിസ്സഹകരണ ആഹ്വാനം ശക്തമാകുന്നു
2019 ലെ തിരഞ്ഞെടുപ്പ് സമയത്ത് അമിത് ഷാ ഊന്നിപ്പറഞ്ഞ കാര്യമാണ്, പൗരത്വ ഭേദഗതി ബിൽ എൻആർസിക്ക് മുമ്പായിരിക്കുമെന്നതിനാൽ, എൻആർസി മുസ്‌ലിംകൾക്ക് മാത്രമേ ബാധകമാകൂ എന്നത്.
ന്യൂഡൽഹി: 2019 ലെ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി ആദ്യമായി നൽകിയ വാഗ്ദാനം രാജ്യത്തുടനീളം പൗരത്വ പട്ടിക നടപ്പിലാക്കുമെന്നാണ്. ഈ കഴിഞ്ഞ ബുധനാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ ഇത് ആവർത്തിച്ചിരിക്കുന്നു. പൗരത്വ പട്ടികയക്ക് മുമ്പായി പൗരത്വ ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുസ്‌ലിംകൾ ഒഴികെ മറ്റെല്ലാവർക്കും രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ചാലും അനധികൃത കുടിയേറ്റക്കാരായി ആരോപിക്കാനാവില്ലെന്ന് ഈ ബിൽ ഉറപ്പാക്കുന്നു.
2019 ലെ തിരഞ്ഞെടുപ്പ് സമയത്ത് അമിത് ഷാ ഊന്നിപ്പറഞ്ഞ കാര്യമാണ്, പൗരത്വ ഭേദഗതി ബിൽ എൻആർസിക്ക് മുമ്പായിരിക്കുമെന്നതിനാൽ, എൻആർസി മുസ്‌ലിംകൾക്ക് മാത്രമേ ബാധകമാകൂ എന്നത്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 170 ദശലക്ഷത്തിലധികമാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ രാജ്യമാണിത്. ഇത്രയും വലിയൊരു ജനവിഭാഗത്തിന്റെ പൗരത്വം പരിശോധിക്കുന്നതിനുള്ള ഒരു പ്രക്രിയ ലോകത്തെവിടെയും നടന്നിട്ടില്ല. രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കുന്ന് മതേതര ഇന്ത്യ എന്ന ആശയം കുഴിച്ചിടുക മാത്രമല്ല, അത് രാജ്യത്തിന്റെ സ്ഥിരതയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
ഇപ്പോൾ ഉയർന്നിരിക്കുന്ന ഈ ഭീഷണിയെ മുസ്‌ലിംകൾ പരിഭ്രാന്തിയോടെയും ഭയത്തോടെയുമാണ് പ്രതികരിക്കുന്നത്. രാജ്യത്തുടനീളം മുസ്‌ലിംകൾ അവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ശേഖരിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. പശ്ചിമ ബംഗാളിൽ എൻആർസിയെ ഭയന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. അസമിൽ എൻആർസി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ നടന്ന സംഭവനികാസം കണക്കിലെടുക്കുമ്പോൾ, രാജ്യവ്യാപകമായി എൻആർസി ഒരു ദുരന്തമായിരിക്കും സൃഷ്ടിക്കുക.
എൻആർസിക്കെതിരെ ഒരു ഗാന്ധിയൻ നിസ്സഹകരണത്തിന് മുസ്‌ലിംകൾ തയാറെടുക്കുന്നതായി സാമൂഹിക മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. രേഖകൾ തേടി പരിഭ്രാന്തരാകുന്നതിന് പകരം ഇന്ത്യയിലെ പൗരന്മാർ തെരുവിലിറങ്ങി എൻആർസിയെ എതിർക്കണമെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥ് പറയുന്നു. അതേസമയം നിസ്സഹകരണത്തിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും പകരം മുസ്‌ലിംകൾ അവരുടെ രേഖകൾ തയ്യാറാക്കണമെന്നുമാണ് ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ അനസ് തൻവീർ പറയുന്നത്.
