കള്ളവോട്ട്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരേ സിപിഎം; ആരോപണവിധേയര്‍ക്ക് സ്വാഭാവികനീതി നിഷേധിച്ചു

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ യുഡിഎഫിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കള്ളവോട്ടെന്നത് യുഡിഎഫിന്റെ പ്രചാരണതന്ത്രമാണ്. മൂന്നുപേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് ഓഫിസറുടെ കണ്ടെത്തല്‍.

Update: 2019-04-30 08:59 GMT

ടിക്കാറാം മീണ യുഡിഎഫിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി

തിരുവനന്തപുരം: കാസര്‍ഗോഡ് മണ്ഡലത്തിലെ കള്ളവോട്ട് ആരോപണം സ്ഥിരീകരിച്ച സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്‌ക്കെതിരേ വിമര്‍ശനവുമായി സിപിഎം രംഗത്ത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ യുഡിഎഫിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കള്ളവോട്ടെന്നത് യുഡിഎഫിന്റെ പ്രചാരണതന്ത്രമാണ്. മൂന്നുപേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് ഓഫിസറുടെ കണ്ടെത്തല്‍.

എന്നാല്‍, സംഭവത്തില്‍ ആരോപണവിധേയരോട് മീണ വിശദീകരണം തേടിയില്ല. ഇവര്‍ക്ക് സ്വാഭാവികനീതി പോലും നിഷേധിക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ വിജയമുണ്ടാവുമെന്ന് മനസ്സിലാക്കിയതോടെയാണ് യുഡിഎഫ് പ്രചാരണവുമായി രംഗത്തെത്തിയത്. എല്‍ഡിഎഫിന്റെ വിജയമെല്ലാം കള്ളവോട്ടിലൂടെയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. മീണ മാധ്യമവിചാരണയ്ക്കനുസരിച്ച് തീരുമാനമെടുക്കരുത്. യുഡിഎഫ് നേതൃത്വവും മാധ്യമങ്ങളും നടത്തുന്ന എകപക്ഷീയമായ നീക്കത്തില്‍ മീണ കുടുങ്ങരുത്. ഒരു പരിശോധനയ്ക്കും പാര്‍ട്ടി എതിരല്ല. പക്ഷേ, പരിശോധനകള്‍ ഏകപക്ഷീയമാവരുത്. പിലാത്തറയില്‍ പഞ്ചായത്തംഗം കള്ളവോട്ട് ചെയ്‌തെന്നും മീണ കണ്ടെത്തി.

പഞ്ചായത്തംഗത്തിന്റെ മെംബര്‍ സ്ഥാനം റദ്ദാക്കണമെന്നാണ് തിരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് അദ്ദേഹത്തിന് അധികാരമില്ല. മീണയ്ക്ക് നിയമപരമായി പ്രവര്‍ത്തിക്കാന്‍ മാത്രമേ അധികാരമുള്ളൂ. ടിക്കാറാം മീണയുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോട്ടെ 156 ബൂത്തുകളെക്കുറിച്ച് ഇടതുപക്ഷം പരാതി നല്‍കിയിരുന്നു. ഈ ബൂത്തുകളില്‍ പരിശോധന നടത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരില്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലും കള്ളവോട്ട് നടന്നിട്ടുണ്ട്. ഓപണ്‍ വോട്ടില്ലെന്നാണ് മീണ പറയുന്നത്. ഫോറം എം- 18 അനുസരിച്ചാണ് ഓപണ്‍ വോട്ട് ചെയ്യുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News