ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പൗ​ര​ത്വ രേ​ഖ​യാ​ക്കാ​ൻ കേ​ന്ദ്ര സർക്കാ​രി​ന്‍റെ നീ​ക്കം

രാ​ജ്യ​ത്ത് പൗ​ര​ത്വ​ത്തി​ന് പ്ര​ത്യേ​ക രേ​ഖ​ക​ളി​ല്ലാ​ത്ത സാഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

Update: 2021-10-19 09:06 GMT

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പൗ​ര​ത്വ രേ​ഖ​യാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ഇ​തി​നു​ള്ള നി​ർ​ദേ​ശം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​റു​പ​തി​ന ക​ര്‍​മ്മ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം.

രാ​ജ്യ​ത്ത് പൗ​ര​ത്വ​ത്തി​ന് പ്ര​ത്യേ​ക രേ​ഖ​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ​മാ​സം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​തയി​ൽ വി​വി​ധ മന്ത്രാലയങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ട് വെ​ച്ച​ത്.

വി​ഷ​യ​ത്തി​ൽ പ​ഠ​നം ന​ട​ത്തി ഒ​രു​മാ​സ​ത്തി​ന​കം റി​പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​വി​ധ മാ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഈ ​റി​പോ​ർ​ട്ട് അ​നു​സ​രി​ച്ചാ​യി​രി​ക്കും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പൗ​ര​ത്വ​രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​ക.

Similar News