ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടരുന്നു

ദിവസേന നൂറുകണക്കിന് ഡെങ്കി ബാധിതരാണ് ആശുപത്രിയില്‍ എത്തുന്നത്. ഇന്നലെത്തെ കണക്ക് പ്രകാരം 2,428 പേരാണ് ചികില്‍സ തേടി ആശുപത്രിയിലെത്തിയത്.അതിഗുരുതര വിഭാഗമായ ഡെന്‍ 3, ഡെന്‍ 4 എന്നിവയാണ് ഇത്തവണ രോഗികളില്‍ കണ്ടെത്തിയത്.

Update: 2019-08-08 07:22 GMT

ദാക്ക: ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു. മുപ്പതിനായിരം പേര്‍ക്കാണ് രാജ്യത്ത് ഡെങ്കിപ്പനി സ്ഥിരീക്കരിച്ചത്.അതില്‍ 85 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. മരിച്ചവരില്‍ 60ശതമാനം പേരും രണ്ടാം തവണ ഡെങ്കിപ്പനി വന്നവരാണെന്നാണ് കണ്ടെത്തല്‍.

ദിവസേന നൂറുകണക്കിന് ഡെങ്കി ബാധിതരാണ് ആശുപത്രിയില്‍ എത്തുന്നത്. ഇന്നലെത്തെ കണക്ക് പ്രകാരം 2,428 പേരാണ് ചികില്‍സ തേടി ആശുപത്രിയിലെത്തിയത്.അതിഗുരുതര വിഭാഗമായ ഡെന്‍ 3, ഡെന്‍ 4 എന്നിവയാണ് ഇത്തവണ രോഗികളില്‍ കണ്ടെത്തിയത്. രോഗികളുടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്ന വൈറസുകളാണ് ഇവ. വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകളെ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് അധികൃതര്‍.

Tags:    

Similar News