ബാബരി മസ്ജിദ് കേസ്: വിധി പ്രസ്താവം തുടങ്ങി

ബാബരി ധ്വസനം നിയമവ്യവസ്ഥയ്‌ക്കെതിരാണ്. ബാബരി മസ്ജിദ് തങ്ങളുടേതെന്ന ശിയാ ബോര്‍ഡിന്റെ അവകാശവാദം കോടതി തള്ളി.

Update: 2019-11-09 05:36 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതിയില്‍ വിധിപ്രസ്താവം തുടങ്ങി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ വഖഫ് ബോര്‍ഡിന് അധികാരമില്ല. ബാബരി ധ്വസനം നിയമവ്യവസ്ഥയ്‌ക്കെതിരാണ്. ബാബരി മസ്ജിദ് തങ്ങളുടേതെന്ന ശിയാ ബോര്‍ഡിന്റെ അവകാശവാദം കോടതി തള്ളി. 1528 ല്‍ മീര്‍ബാഖിയാണ് ബാബരി മസ്ജിദ് നിര്‍മിച്ചത്. ബാബരി മസ്ജിദില്‍ ശ്രീരാമവിഗ്രഹം സ്ഥാപിച്ചത് 1949 ലാണ്. പ്രതിഷ്ഠ (രാമലല്ല) യ്ക്ക് നിയമപരമായ സാധുതയുണ്ട്.

പക്ഷേ, രാമജന്‍മഭൂമിക്ക് നിയമപരമായ സാധുതയില്ല. പള്ളി പണിത സ്ഥലത്ത് കെട്ടിടമുണ്ടായിരുന്നു. അത് ഇസ്‌ലാമി കെട്ടിടമായിരുന്നില്ല. ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നതിന് തെളിവില്ല. സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാവില്ല. പള്ളി രാമജന്‍മഭൂമിയെന്ന ഹിന്ദുവിശ്വാസം തര്‍ക്കവിഷയമാണ്. നിര്‍മോഹി അഖാഡയ്ക്ക് പരിചാരകരുടെ അവകാശമില്ല. രാമജന്‍മഭൂമി എന്നത് നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രശ്‌നമല്ല. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ഇരുകൂട്ടരും ആരാധന നടത്തിയിരുന്നു. രാം ചപൂത്ര, സീതാരസോയിലും ബ്രിട്ടീഷുകാരുടെ കാലത്തിന് മുമ്പേ ആരാധന നടത്തിയിരുന്നു. 

Tags:    

Similar News