റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; മരണസംഖ്യ 11 ആയി

പരിക്കേറ്റ 12 കുട്ടികളെയും നാല് മുതിര്‍ന്നവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗവര്‍ണര്‍ റുസ്തം മിന്നിഖാനോവ് പറഞ്ഞു.

Update: 2021-05-11 09:39 GMT

മോസ്‌കോ: റഷ്യയിലെ കസാന്‍ നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. എട്ട് കുട്ടികളും ഒരു അധ്യാപകനും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.രണ്ടുപേരാണ് സ്‌കൂളില്‍ വെടിയുതിര്‍ത്തതെന്നും 17കാരനായ ഒരാളെ പോലിസ് കസ്റ്റഡിയലെടുത്തതായും റിപോര്‍ട്ടുകളുണ്ട്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 820 കിലോമീറ്റര്‍ അകലെയാണ് സംഭവം. ടാറ്റര്‍സ്താന്‍ റിപബ്ലിക്കിലെ കസാനിലെ 175ാം നമ്പര്‍ സ്‌കൂളിലാണ് ആക്രമണം നടന്നത്. സംഭവത്തെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ മാധ്യമ റിപോര്‍ട്ടുകളാണു പുറത്തുവരുന്നത്. കൊല്ലപ്പെട്ടവരില്‍ എട്ടാം ക്ലാസുകാരായ നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ഉള്‍പ്പെട്ടതായി ടാറ്റര്‍സ്ഥാന്‍ റിപ്പബ്ലിക് ഗവര്‍ണറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാ എപി റിപോര്‍ട്ട് ചെയ്തു.

    പരിക്കേറ്റ 12 കുട്ടികളെയും നാല് മുതിര്‍ന്നവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗവര്‍ണര്‍ റുസ്തം മിന്നിഖാനോവ് പറഞ്ഞു. സംഭവസ്ഥലത്ത് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. നിരവധി പോലിസ് വാഹനങ്ങളും ആംബുലന്‍സുകളും സ്‌കൂളിന് പുറത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഇതിനിടെ, ആക്രമണം നടന്ന സ്‌കൂള്‍കെട്ടിടത്തില്‍നിന്ന് പ്രാണരക്ഷാര്‍ഥം കുട്ടികള്‍ ജനല്‍ വഴി ചാടുന്നതിന്റെയും ഇവര്‍ക്ക് പരിക്കേറ്റല്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കുറ്റകൃത്യം ചെയ്തവരെ കുറിച്ചോ കാരണത്തെ കുറിച്ചോ വ്യക്തമായിട്ടില്ല.

At least 11 people killed in Russia school shooting

Tags:    

Similar News