പക്ഷിപ്പനി: ഡല്‍ഹിയില്‍ ഇറക്കുമതിയും മൊത്ത വ്യാപാരവും പത്ത് ദിവസത്തേക്ക് നിര്‍ത്തിവച്ചു

മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇറക്കുമതി നിര്‍ത്തുന്നതെന്നും കെജ്‌രിവാള്‍ പറ്ഞ്ഞു.

Update: 2021-01-10 05:17 GMT

ന്യൂഡല്‍ഹി: പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പക്ഷികളും മുട്ട ഉല്‍പന്നങ്ങളുടേയും ഇറക്കുമതി നിര്‍ത്തിവച്ചു. സംസ്ഥാനത്തെ മൊത്ത കച്ചവടവും പത്ത് ദിവസത്തേക്ക് നിര്‍ത്തി വച്ചതായി അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ഡല്‍ഹിയില്‍ 200 കാക്കകള്‍ ചത്ത് വീണ സാഹചര്യത്തിലാണ് അടിയന്തിര നടപടിയെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇറക്കുമതി നിര്‍ത്തുന്നതെന്നും കെജ്‌രിവാള്‍ പറ്ഞ്ഞു.

എല്ലാതരം പക്ഷികളുടേയും ഇറക്കുമതി നിരേധിച്ചു. ഖാസിപൂരിലെ പോള്‍ട്രി മൊത്ത വ്യാപാര മാര്‍ക്കറ്റും 10 ദിവസത്തേക്ക് അടച്ചിട്ടു. രാജ്യ തലസ്ഥാനത്ത് കച്ചവടത്തില്‍ വന്‍ കുറവ് സംഭവിച്ചതായി വ്യാപാരികള്‍ പറയുന്നു. ഒരു ദിവസം 300ട്രേ വരെ മുട്ട വില്‍പ്പന നടത്തിയിരുന്നത് ഇപ്പോള്‍ പകുതിയോളമായി കുറഞ്ഞുവെന്ന് മുട്ട വ്യാപാരിയായ വിനോദ് പറഞ്ഞു.

കോഴി വില്‍പ്പനയിലും 'പക്ഷിപ്പനി ഭീതി' കുറവ് സൃഷ്ടിച്ചു. 'കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ പ്രതിദിന വില്‍പ്പന 10,000 രൂപയില്‍ നിന്ന് 2,000 രൂപയായി കുറഞ്ഞുവെന്ന് ഐഎന്‍എ മാര്‍ക്കറ്റിലെ ചിക്കന്‍ ഷോപ്പ് ഉടമ രാജേഷ് അറിയിച്ചു. വാടക നല്‍കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താങ്ങാനാവില്ല, വലിയ നഷ്ടം നേരിടുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിക്കന്‍ വില്‍പ്പന 80 ശതമാനത്തോളം കുറഞ്ഞുവെന്നാണ് ഇതേ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന അഷ്‌കര്‍ പറയുന്നത്.

Tags:    

Similar News