പാറശ്ശാല ബിജെപി സ്ഥാനാര്‍ഥിക്ക് അറസ്റ്റ് വാറണ്ട്: ചട്ടലംഘനം നടത്തിയതിന് പത്രിക തള്ളാന്‍ സാധ്യത

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് തിരുവനന്തപുരം സിജെഎം കോടതി

Update: 2021-03-20 08:27 GMT

തിരുവനന്തപുരം: പാറശ്ശാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കരമന ജയന് അറസ്റ്റ് വാറണ്ട്. 147, 174(ബി) എന്നീ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം റെയില്‍വേ പോലിസ് കേസ് എടുത്ത് കേസാണ് വാറണ്ടായിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശക പത്രിക സക്ഷ്മ പരിശോധന ഇന്ന് നടക്കുമ്പോഴും കരമന ജയന്‍ ജാമ്യമെടുത്തിട്ടില്ല. 2010 ഡിസംബര്‍ 20ന് തിരുവന്തപുരത്ത് ട്രയിന്‍ തടഞ്ഞ കേസിലാണ് ഇപ്പോള്‍ വാറണ്ടായിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയില്ലുള്ള കേസിന്റെ നമ്പര്‍ 21/2019 എന്നാണ്. തിരുവനന്തപുരം റയില്‍വേ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് 2020 ഡിസംബര്‍ 29ന് വാറണ്ടായി. വാറണ്ട് പുറപ്പെടുവിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കരമന ജയിന്‍ ജാമ്യം എടുത്തിട്ടില്ല.

പാറശ്ശാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ കരമന ജയന്‍ പ്രചരണ രംഗത്ത് സജീവമാണ്. ഭാസ്‌കരന്‍ നായര്‍ മകന്‍ കരമന ജയന്‍, ചന്ദ്രക ഭവന്‍, മൈത്രി നഗര്‍, ചങ്ങല്ലൂര്‍ എന്ന വിലാസത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായ കരമന ജയനെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം റയില്‍വേ പോലിസ്. അറസറ്റ് വാറണ്ട് നിലനില്‍ക്കെ, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇന്ന് തിരഞ്ഞെടുപ്പ് പത്രിക സുക്ഷ്മ പരിശോധന നടക്കുന്ന ഘട്ടത്തില്‍, പത്രിക തള്ളാനുള്ള സാധ്യതയുണ്ട്. കടുത്ത ചട്ടലംഘനാണ് ബിജെപി സ്ഥാനാര്‍ഥി നടത്തിയിരിക്കുന്നത്.

Tags:    

Similar News