ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിലെ പ്രതിസന്ധിയെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു. അനരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 50 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.
അമരീന്ദറിനോട് മാറി നില്‍ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. രാജ് ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി കത്ത് കൈമാറി. രാജി വെക്കുന്ന ചിത്രം പങ്ക് വച്ച് മകന്‍ ട്വീറ്റ് ചെയ്തു. താന്‍ അപമാനിതനായെന്ന് അമരീന്ദര്‍ സിങ് പ്രതികരിച്ചു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു മുന്‍പാണ് അമരിന്ദറിന്റെ നാടകീയ നീക്കം. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച അമരിന്ദര്‍, നിരന്തരമായി അവഹേളനം നേരിടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് രാജി തീരുമാനം.
അമരിന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനു കത്തെഴുതിയിരുന്നു. ഇതെത്തുടര്‍ന്നാണ് ശനിയാഴ്ച വൈകിട്ട് 5ന് നിയമസഭാ കക്ഷി യോഗം ചേരാന്‍ എഐസിസി അനുവാദം നല്‍കിയത്. ഇത്തരത്തിലുള്ള അപമാനം ഇനി സഹിക്കാനാവില്ലെന്ന് അമരിന്ദര്‍ സോണിയ ഗാന്ധിയോട് വ്യക്തമാക്കിയിരുന്നു.