ജയിക്കാത്തവരും ബിരുദം സ്വീകരിച്ചെന്ന ആരോപണം: അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്

Update: 2022-12-20 06:17 GMT

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജില്‍ പരീക്ഷ ജയിക്കാത്തവരും ആയുര്‍വേദ ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.