ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എല്ലാ സംസ്ഥാനങ്ങളം ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പിലാക്കണം; സുപ്രിം കോടതി

തൊഴില്‍ മന്ത്രാലയത്തിന്റെ വൈകിപ്പിക്കുന്ന മനോഭാവം മാപ്പര്‍ഹിക്കാത്തതാണെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് കോടതി പറഞ്ഞു.

Update: 2021-06-29 08:15 GMT

ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ജൂലൈ 31 നകം ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് സുപ്രിംകോടതി ശക്തമായി ആവശ്യപ്പെട്ടു. കൊവിഡ് പകര്‍ച്ചവ്യാധി അവസാനിക്കുന്നതുവരെ കുടിയേറ്റക്കാര്‍ക്കായി സംസ്ഥാനങ്ങള്‍ കമ്മ്യൂണിറ്റി അടുക്കളകള്‍ നടത്തണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവരുടെ ബെഞ്ച് പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷനായി ജൂലൈ 31നകം പോര്‍ട്ടല്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


തൊഴില്‍ മന്ത്രാലയത്തിന്റെ വൈകിപ്പിക്കുന്ന മനോഭാവം മാപ്പര്‍ഹിക്കാത്തതാണെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് കോടതി പറഞ്ഞു. അസംഘടിത തൊഴിലാളികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി പോര്‍ട്ടല്‍ സ്ഥാപിക്കുന്നതില്‍ കേന്ദ്രത്തിന്റെ കാലതാമസം കാണിക്കുന്നത് കുടിയേറ്റ തൊഴിലാളികളുടെ ആശങ്കകള്‍ക്ക് കേന്ദ്രം വില കല്‍പ്പിക്കുന്നില്ലെന്നാണ് എന്ന് കോടതി പറഞ്ഞു. തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കാനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.





Tags:    

Similar News