മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി അന്തരിച്ചു

ബാബരി മസ്ജിദ്, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പടെ രാജ്യത്തെ മുസ് ലിംകളെ പ്രതികൂലമായി ബാധിച്ച എല്ലാ വിഷയങ്ങളിലും ധീരമായ നിലപാട് സ്വീകരിച്ചിരുന്ന പണ്ഡിതനാണ് മൗലാന വലി റഹ്മാനി. പോപുലര്‍ ഫ്രണ്ടിനെതിരായ ഭരണകൂട നീക്കങ്ങളിലും ഓഫിസുകളിലെ അന്യായ റെയ്ഡിലും അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

Update: 2021-04-03 11:34 GMT

ന്യൂഡല്‍ഹി: മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ മൗലാന വലി റഹ്മാനി അന്തരിച്ചു. 77 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി അദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പേഴ്‌സനല്‍ ലോ ബോര്‍ഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്.

രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നതായി ലോ ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.

ബാബരി മസ്ജിദ്, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പടെ രാജ്യത്തെ മുസ് ലിംകളെ പ്രതികൂലമായി ബാധിച്ച എല്ലാ വിഷയങ്ങളിലും ധീരമായ നിലപാട് സ്വീകരിച്ചിരുന്ന പണ്ഡിതനാണ് മൗലാന വലി റഹ്മാനി. പോപുലര്‍ ഫ്രണ്ടിനെതിരായ ഭരണകൂട നീക്കങ്ങളിലും ഓഫിസുകളിലെ അന്യായ റെയ്ഡിലും അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. പൊതു വിഷയങ്ങളില്‍ മുസ് ലിം സംഘടനകളെ ഏകോപിപ്പിച്ച് നിര്‍ത്തുന്നതിലും മൗലാന വലി റഹ്് മാനി നേതൃത്വപരമായ പങ്ക് വഹിച്ചു.

Tags:    

Similar News