ബാങ്കിനു പിന്നാലെ ബുര്‍ഖയ്‌ക്കെതിരേ; ദുഷിച്ച ആചാരമെന്ന് യുപി മന്ത്രി

Update: 2021-03-26 06:50 GMT

ലഖ്‌നൗ: ബാങ്ക് വിളിക്കെതിരേ രംഗത്തെത്തിയതിനു പിന്നാലെ മുസ് ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതിനെതിരേ വംശീയ അധിക്ഷേപവുമായി ഉത്തര്‍പ്രദേശ് പാര്‍ലമെന്ററി കാര്യ സഹമന്ത്രി ആനന്ദ് സ്വരൂപ് ശുക്ല രംഗത്ത്. ബുര്‍ഖ ധരിക്കുന്നത് ദുഷിച്ച ആചാരമാണെന്നും മുത്തലാഖ് പോലെയുള്ള 'ബുര്‍ഖ'യില്‍ നിന്ന് മുസ് ലിം സ്ത്രീകളെ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിം സ്ത്രീകള്‍ മുഖവും ശരീരവും മറയ്ക്കാന്‍ ധരിക്കുന്ന വസ്ത്രമാണ് ബുര്‍ഖ. 'മുസ് ലിം സ്ത്രീകളെ മുത്ത്വലാഖ് പോലുള്ള' ബുര്‍ഖ'യില്‍ നിന്ന് മോചിപ്പിക്കും. അവര്‍ അതില്‍ നിന്ന് മുക്തി നേടുന്ന ഒരു കാലം വരും. ബുര്‍ഖ നിരോധിച്ച നിരവധി മുസ്‌ലിം രാജ്യങ്ങളുണ്ട്. 'ബുര്‍ഖ' 'മനുഷ്യത്വരഹിതവും ദുഷിച്ചതുമായ ആചാരമാണ്. പുരോഗമന ചിന്താഗതിയുള്ളവര്‍ അത് ഒഴിവാക്കുകയാണെന്നും ഇതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ ദിവസം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കിവിളിക്കെതിരേയും ബിജപി നേതാവായ ആനന്ദ് സ്വരൂപ് ശുക്ല രംഗത്തെത്തിയിരുന്നു. തന്റെ വീടിനടുത്തുള്ള പള്ളിയിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി അലോസരമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ മജിസ്‌ട്രേറ്റിന് മന്ത്രി കത്ത് നല്‍കിയത്.

    ബാങ്ക് വിളിയില്‍ പ്രശ്‌നമുള്ളവര്‍ '112' ഡയല്‍ ചെയ്ത് പോലിസിനെ അറിയിക്കണമെന്നും നടപടി സ്വീകരിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ അദ്ദേഹം തീരുമാനിക്കുമെന്നുമായിരുന്നു ഭീഷണി. പള്ളികളിലെ ഉച്ചഭാഷിണി കാരണം ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും കോടതി ഉത്തരവ് അനുസരിച്ച് ശബ്ദം നിശ്ചയിക്കണമെന്നുമായിരുന്നു ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റിന് എഴുതിയ കത്തിലെ ആവശ്യം.

After Targetting Azaan, Uttar Pradesh Minister Now Says Burqa is An Evil Custom

Tags:    

Similar News