നെഞ്ചു വേദന; നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

Update: 2019-01-30 06:04 GMT

കൊച്ചി:  നടന്‍ ശ്രീനിവാസനെ നെഞ്ചു വേദനനെയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 ഓടെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികില്‍സ തുടരുകയാണ്.