അഭിമന്യു വധം: സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ നല്‍കാന്‍ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 11ാം പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

Update: 2019-09-30 06:43 GMT

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു വധ കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് 11ാം പ്രതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെയാണ് പ്രതി ജിസാല്‍ റസാഖ് കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എസ്ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, തോപ്പുംപടിയിലെ പെട്രോള്‍ പമ്പ്, വിദ്യഭ്യാസ സ്ഥാപനമായ കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും വേണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്.

അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ നല്‍കാന്‍ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 11ാം പ്രതി ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. വി ജോണ്‍ എസ് റാല്‍ഫ്, അഡ്വ. ഹാരിസ് അലി എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.







Tags:    

Similar News