ഹിമാചല്‍പ്രദേശിലെ ബസ്സപകടം; മരിച്ചവരുടെ എണ്ണം 44 ആയി

ബസ്സിനുള്ളില്‍ ഇടമില്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബസിന് മുകളില്‍ ഇരുന്നാണ് യാത്രചെയ്തിരുന്നത്

Update: 2019-06-21 05:30 GMT

മണാലി: ഹിമാചല്‍പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 33 പേര്‍ക്ക് പരിക്കേറ്റു. മരണസഖ്യ ഉയരാന്‍ സാധ്യതയുണ്ടന്നാണ് റിപോര്‍ട്ട്. ഗാസ ഗുഷൈനിലെക്ക് പോവുകയായിരുന്ന ബസ്സാണ് മലയുടെ മുകളില്‍ നിന്ന് 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ബസ്സിനുള്ളില്‍ ഇടമില്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബസിന് മുകളില്‍ ഇരുന്നാണ് യാത്രചെയ്തിരുന്നത്. ഡ്രൈവറുടെ അശ്രദ്ധയും ബസിലെ അമിതഭാരവുമാണ് അപകടത്തിന്ന് കാരണമെന്നാണ് അധികൃകര്‍ പറയുന്നത്. അപകടം സംഭവിച്ച ഉടനെ പരിക്കേറ്റവരെ കുളു ജില്ലാ ആശുപത്രിയിലും ബഞ്ചാര സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവരില്‍ ഭൂരിപക്ഷം പേരുടെയും നില അതീവ ഗുരുതരമാണെന്ന് കുളു പോലിസ് സൂപ്രണ്ട് ശാലിനി അഗ്‌നിഹോത്രി പറഞ്ഞു. 12 സ്ത്രീകളെയും 10 കുട്ടികളെയും 10 പുരുഷന്മാരെയും മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂവെന്നും അവര്‍ പറഞ്ഞു. ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂറും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും അപകടത്തില്‍ അനുശോചിച്ചു. സംഭവത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ അടിയന്തര ധനസഹായം നല്‍കുമെന്നും ജില്ലാഭരണകൂടം പ്രഖ്യാപിച്ചു.


Tags:    

Similar News