ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 150 പേര്‍ മരിച്ചു

ഇതുവരെ 145 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത് മാറാനിടയുണ്ടെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.

Update: 2019-07-26 04:08 GMT

ട്രിപ്പോളി: ലിബിയയില്‍ മെഡിറ്റേനിയന്‍ തിരത്ത് കപ്പല്‍ തകര്‍ന്ന് 150 അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. 250 ലധികം പേര്‍ യാത്ര ചെയ്ത ബോട്ടാണ് തകര്‍ന്നത്.


അപകടത്തില്‍ പെട്ടവരെ കരക്കെത്തിക്കാന്‍ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ലിബിയന്‍ നാവികസേന വക്താവ് അയ്യൂബ് കാസിം അറിയിച്ചു.

ഇതുവരെ 145 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത് മാറാനിടയുണ്ടെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.



 


ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ് ബോട്ട് തകര്‍ന്നത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലിബിയയിലെത്തി അവിടെ നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍ അഭയാര്‍ഥികളെ കുത്തിനിറച്ചതാണ് അപകടത്തിന്ന് കാരണമായത്. കടല്‍മാര്‍ഗം റബര്‍ ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ കുത്തിനിറച്ചുകൊണ്ടുപോവുന്നത്. ഈ വര്‍ഷം മാത്രം മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ച അഭയാര്‍ഥികളുടെ എണ്ണം 600ന് മുകളിലായി. എന്നാല്‍ കഴിഞ്ഞവര്‍ഷം 2,297 അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട് മരിക്കുകയും കാണാതാവുകയും ചയ്‌തെതെന്ന് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.




Tags: