ഡല്‍ഹി: കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി

ഡല്‍ഹിയിലെ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയില്‍ ചികില്‍യിലുണ്ടായിരുന്നവരും എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും ജാഗ് പര്‍വേഷ് ചന്ദ്ര ആശുപത്രിയില്‍ ഒരാളുമാണ് മരിച്ചത്.

Update: 2020-02-27 06:17 GMT

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടര്‍ച്ചയായി നടന്ന നാല് ദിവസത്തെ സംഘപരിവാര്‍ ആക്രമണത്തില്‍ കൊല്ലപെട്ടവരുടെ എണ്ണം 34 ആയി. 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഡല്‍ഹിയിലെ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയില്‍ ചികില്‍യിലുണ്ടായിരുന്നവരും എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും ജാഗ് പര്‍വേഷ് ചന്ദ്ര ആശുപത്രിയില്‍ ഒരാളുമാണ് മരിച്ചത്. തിങ്കളാഴ്ച ഡല്‍ഹി പോലിസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

മൗജ്പൂര്‍, ജാഫറാബാദ്, സീലാംപൂര്‍, ബബര്‍പൂര്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കലാപാഹ്വാനം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഹൈകോടതി പോലിസിനോടാവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്.

പരിക്കേറ്റ് ജിബിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേദ ചൗധരി എന്ന യുവാവിന്റെ തലയില്‍ ഡ്രില്ലിംഗ് മെഷീന്‍ തുളച്ചു കയറിയ നിലയിലായി രുന്നു. വിവേക് ചൗധരി എന്തു കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

അതേസമയം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തില്‍ രണ്ട് ദിവസം മുമ്പ് ഖജുരി ഖാസ് പ്രദേശത്ത് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി. തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ പോയ കുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ലന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതുപോലെ ആളുകളെ കാണാതായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

രണ്ട് ദിവസമായി ശിവ് വിഹാറിലെ ഒരു വീട്ടില്‍ കുടുങ്ങിക്കിടക്കുന്ന കുടുംബാംഗങ്ങള്‍ക്കും ചൊവ്വാഴ്ച രാത്രി മുതല്‍ എത്തിച്ചേരാനാകില്ലെന്ന് മജ്പൂരിലെ വിജയ് പാര്‍ക്കില്‍ താമസിക്കുന്ന

ഒരാള്‍ പറഞ്ഞു. മദീന പള്ളിക്കടുത്തുള്ള ശിവ് വിഹാറില്‍ എനിക്ക് ഒരു വീട് ഉണ്ട്. എന്റെ രണ്ട് കുട്ടികള്‍ അവിടെ താമസിക്കുന്നു, രണ്ട് പേര്‍ എന്നോടൊപ്പം വിജയ് പാര്‍ക്കില്‍ താമസിക്കുന്നു. പ്രദേശത്തെ അക്രമങ്ങള്‍ കാരണം എനിക്ക് അവരെ സമീപിക്കാനായില്ല, അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു 70 വയസ്സുള്ള മുഹമ്മദ് സാബിര്‍ പിടിഐയോട്പറഞ്ഞു.

ആക്രമണം പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രതയാണ് തുടരുന്നത്. ജനജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഒഴിഞ്ഞുപോയ നാട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാന്‍ കഴിയൂ. 

Delhi violence | Death toll rises to 34

Similar News