ഭാരത് ബന്ദില്‍ പ്രതിഷേധം അലയടിച്ചു; ട്രെയിന്‍ തടയലും റോഡ് ഉപരോധവും

Update: 2018-09-10 05:42 GMT
[caption id="attachment_421238" data-align="alignnone" data-width="560"]
ഒഡിഷയിലെ ഭുവനേശ്വറില്‍ ബന്ദ് അനുകൂലികള്‍ ട്രെയിന്‍ തടയുന്നു[/caption]

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ബന്ദില്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. രാജ്ഘട്ടില്‍ നടന്ന പ്രതിഷേധത്തിലാണ് രാഹുല്‍ അണിചേര്‍ന്നത്. എന്നാല്‍, ദേശീയ തലസ്ഥാനത്ത് ബന്ദ് കാര്യമായി ബാധിച്ചില്ല.

[embed]https://twitter.com/ANI/status/1038988337325977600[/embed]

മെട്രോ നഗരമായ ബംഗളൂരു കോണ്‍ഗ്രസ് ബന്ദില്‍ സ്തംഭിച്ചു. നഗരത്തില്‍ കോണ്‍ഗ്രസും സ്‌കൂളുകളും ഉള്‍പ്പെടെ അടഞ്ഞുകിടക്കുകയാണ്. ഭാരത ബന്ദിന് ഭരണകക്ഷിയായ ജനതാദളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക-തമിഴ്‌നാട് ബസ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്.

ഒഡിഷയിലും ബംഗാളിലും പ്രതിഷേധം ശക്തമാണ്. അതേ സമയം, കോണ്‍ഗ്രസിന്റെ ബന്ദിനെ നേരിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തുടനീളം കനത്ത സുരക്ഷയാണ് ബിജെപി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. മുംബൈ നഗരത്തില്‍ ബന്ദ് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അന്ദേരിയില്‍ കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഗുവാഹട്ടിയിലും ട്രെയിന്‍ തടഞ്ഞു. മെട്രോ തടയാനുള്ള ശ്രമം പോലിസ് വിഫലമാക്കി.

[embed]https://twitter.com/ANI/status/1038965320646623232[/embed]

ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ തമിഴ്‌നാട്ടിലും ബന്ദും കാര്യമായ ചലനമുണ്ടാക്കി. രൂപ കനത്ത തകര്‍ച്ചയെ നേരിടുമ്പോഴും രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ നോക്കു കുത്തിയെ പോലെ നില്‍ക്കുകയാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ കുറ്റപ്പടുത്തി. ചെന്നൈയില്‍ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം നടന്നു. അതേ സമയം, ചെന്നൈ നഗരത്തില്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്. കടകളും തുറന്നിട്ടുണ്ട്. ചെന്നൈ മൗണ്ട് റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

[embed]https://twitter.com/ANI/status/1038964268098629634[/embed]

പുതുച്ചേരിയില്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഗുജറാത്തില്‍ പലയിടത്തും റോഡ് ഉപരോധിച്ചു.

Similar News