എയര്‍ ഇന്ത്യ വിമാനം പറന്നിറങ്ങി; അവസാന കടമ്പയും കടന്ന് കണ്ണൂര്‍

Update: 2018-09-20 06:38 GMT


കണ്ണൂര്‍: അവസാന കടമ്പയും കടന്ന് കണ്ണൂര്‍ വിമാനത്താവളം സ്വപ്‌ന സാഫല്യത്തിലേക്ക്. ഇന്നു രാവിലെ അവസാനപരീക്ഷണ പറക്കലും വിജയം കണ്ടുതോടെ ഉത്തരമലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളക്കാന്‍ ഇനി നാളുകള്‍ മാത്രം. രാവിലെ 9.45ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം 11.38ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ഇതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ വേണ്ട അവസാന കടമ്പയും കിയാല്‍ മറികടന്നു.

വിമാനത്തിന്റെ യാത്രക്കാര്‍ക്കായുള്ള ബ്രിഡ്ജ് ബോര്‍ഡിങ് അടക്കമുള്ള മറ്റു സംവിധാനങ്ങളും ലാന്‍ഡിങിന് ശേഷം പരീക്ഷിച്ചു. പൈലറ്റിനെ കൂടാതെ ഡിജിസിഎയുടേയും എയര്‍ ഇന്ത്യയുടേയും ഉദ്യോഗസ്ഥര്‍ വിമാനത്തിലുണ്ടായിരുന്നു. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരമോ വിമാനത്താവളത്തില്‍ മുഴുവന്‍സമയ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.



പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയായതോടെ അടുത്ത മാസം തന്നെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മാസം 29ന് ചേരുന്ന കിയാല്‍ യോഗത്തില്‍ ഉദ്ഘാടനതീയതി സംബന്ധിച്ച തീരുമാനം ഉണ്ടാവും.

[embed]https://www.facebook.com/100022853536378/videos/gm.2307018869326095/331968910908224/?type=3&theater[/embed]
Tags: