കൊല്ലം ബൈപ്പാസ് നാലുവരി പാതയാക്കാന്‍ നടപടി സ്വീകരിക്കും

Update: 2019-11-21 15:15 GMT

ന്യൂഡല്‍ഹി: കൊല്ലം ബൈപാസ് നാലുവരി പാതയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. ബൈപാസിലെ അപകടങ്ങളെ കുറിച്ചുള്ള പരാതികളും റിപോര്‍ട്ടുകളും വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ബൈപ്പാസില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബൈപാസിലെ അപകടങ്ങള്‍ക്ക് കാരണം അമിതവേഗതയും ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണെന്നാണ് റിപോര്‍ട്ട് ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. ബൈപാസ് നാലുവരിയാക്കുന്നതിനുള്ള 45 മീറ്റര്‍ സ്ഥലം ലഭ്യാമാണെന്നും ദേശീയപാത 66ല്‍ കൊല്ലം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ഭാഗം നാലുവരി പാത ആക്കാനുള്ള പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ദേശീയപാത വികസനത്തിനായി 457 കോടി രൂപയും ദേശീയപാത അറ്റകുറ്റപ്പണിക്കായി 128 കോടി രൂപയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

Tags:    

Similar News