Update: 2016-05-19 03:38 GMT
പനാജി: പതിനാറുകാരിയെ വിലയ്ക്കു വാങ്ങി ബലാല്‍സംഗം ചെയ്ത കേസില്‍ ഗോവ എംഎല്‍എ അതസാസ്യോ മോണ്‍സെരാറ്റെയ്ക്ക് ജാമ്യം. ഒരു ലക്ഷം രൂപയുടെയും തത്തുല്യമായ ആള്‍ ജാമ്യത്തിലുമാണ് മോണ്‍സെരാറ്റെയെ ജില്ലാ സെഷന്‍സ് ജഡ്ജി പ്രമോദ് കാമത്ത് വിട്ടയച്ചത്. എംഎല്‍എക്ക് പെണ്‍കുട്ടിയെ 50 ലക്ഷം രൂപയ്ക്ക് വില്‍പന നടത്തിയതിന് അറസ്റ്റിലായ മാതാവിനും മറ്റൊരു സ്ത്രീക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 25,000 രൂപയുടെയും തത്തുല്യമായ ആള്‍ജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരുമെന്നും ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ട എംഎല്‍എ പ്രതികരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മോണ്‍സെരാറ്റെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Tags:    

Similar News