ബോര്‍ഡ് പരീക്ഷയ്ക്ക് അഹ്മദാബാദില്‍ നമോ പെനുമായി ബിജെപി; തീരുമാനം വിവാദമാവുന്നു

Update: 2016-03-31 10:43 GMT
 



 

[related]
അഹ്മദാബാദ്:യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ ജില്ലയിലെ 10, പള്‌സ് ടു ബോര്‍ഡ് പരീക്ഷകള്‍ക്ക് നമോ പെന്‍ വിതരണം ചെയ്ത  ബിജെപി തീരുമാനം വിവാദമാവുന്നു. ഐ ലൗവ് മോഡി എന്നെഴുതി കാവ്യനിറത്തിലുള്ള കവറിലാണ് പേന വിതരണം ചെയ്തത്. മോഡിയുടെ ചിത്രവും കവറിലുണ്ട്. ബിജെപിയുടെ പാര്‍ട്ടി ചിത്രവും കവറിലുണ്ട്.

അഹ്മദാബാദിലെ എല്ലാ സ്‌കൂളുകളിലും ഇത്തരത്തിലുള്ള 10 ഓളം പാക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്്. മാര്‍ച്ച് എട്ടിന് തുടങ്ങിയ പരീക്ഷയ്ക്കാണ് ഇവ വിതരണം ചെയ്തത്. ഗുജറാത്ത് സെക്കന്റഡറി സ്‌കൂള്‍ ചെയര്‍മാന്റെ സമ്മാനം എന്നാണ് കവറിനു മുകളില്‍ എഴുതിയിരിക്കുന്നത്. ബിജെപിയുടെ ഇത്തരത്തിലുള്ള പ്രചാരണത്തിനെതിരേ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണ് ബിജെപി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും എല്ലാ മേഖലയെയും കാവിവല്‍ക്കരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ധോഷി പറഞ്ഞു.

 
Tags:    

Similar News