തര്‍ക്കദ്വീപില്‍ ചൈന മിസൈലുകള്‍ വിന്യസിച്ചു

Update: 2016-02-18 03:02 GMT
ബെയ്ജിങ്: തെക്കന്‍ ചൈനാക്കടലിലെ തര്‍ക്കദ്വീപില്‍ ചൈന മിസൈലുകള്‍ വിന്യസിച്ചതായി റിപോര്‍ട്ട്. വ്യോമ പ്രതിരോധ മിസൈലുകള്‍ സ്ഥാപിക്കുന്നതിനായി വൂഡി ദ്വീപില്‍ രണ്ടു ആയുധശാലകള്‍ നേരത്തേ സ്ഥാപിച്ചുകഴിഞ്ഞതായയും തായ്‌വാന്‍ പ്രതിരോധമന്ത്രാലയ വക്താവ് ജനറല്‍ ഡേവിഡ് ലോ അറിയിച്ചു.
യുഎസും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ് ചൈനയുടെ നീക്കമെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍ ആരോപിച്ചു. ദ്വീപ് സൈനികവല്‍ക്കരിക്കാനാണ് ചൈനയുടെ നീക്കമെന്ന് അയല്‍രാജ്യങ്ങള്‍ ആശങ്ക പ്രകിടപ്പിക്കുന്നുണ്ട്.
200 കിലോമീറ്റര്‍ വരെ ശേഷിയുള്ള എച്ച്ക്യു-9 മിസൈലുകളാണ് വിന്യസിച്ചിരിക്കുന്നതെന്ന് യുഎസ് പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.
തായ്‌വാന്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഈ മേഖലയില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. റിപോര്‍ട്ടുകള്‍ പാശ്ചാത്യരാജ്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നാണ് ചൈനയുടെ നിലപാട്.
അതേസമയം, എത്ര മിസൈലുകളാണ് വിന്യസിച്ചതെന്നോ എപ്പോഴാണ് വിന്യസിച്ചതെന്നോ വ്യക്തമല്ല.
Tags:    

Similar News