വ്യാജ പ്രചരണത്തിനെതിരേ എസ്ഡിപിഐ നേതാവ് നിയമനടപടിക്ക്

Update: 2018-07-20 07:12 GMT

ആലങ്ങാട്(കൊച്ചി): സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരേ എസ്ഡിപിഐ കളമശ്ശേരി  നിയോജകമണ്ഡലം ട്രഷറര്‍ ഷാനവാസ്  കൊടിയന്‍ നിയമ നടപടിക്ക്. അനീഷ് ഷംസുദ്ദീന്‍ എന്ന ഫെയ്‌സ്ബുക്ക് ഐഡിക്കും റിപ്പോര്‍ട്ടര്‍, കൈരളി എന്നീ ചാനലുകള്‍ക്കുമെതിരെയാണ് ഷാനവാസ് ആലങ്ങാട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

'തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത് നിര്‍ത്തിയില്ലെങ്കില്‍ പിന്നെ വാണിംഗ് ഉണ്ടാവില്ല' സൈബര്‍ സഖാവിന് പോപ്പുലര്‍ ഫ്രണ്ടിന്റെ വധഭീഷണി എന്ന വിധത്തിലാണ് ഷാനവാസിനെതിരേ  വ്യാജ പ്രചരണം. ഇതിനുപിന്നില്‍ അനീഷ് ഷംസുദ്ദീന്‍ എന്ന് ഫെയ്‌സ്ബുക്ക് ഐഡി ആണെന്നാണ്  ഷാനവാസ് കൊടിയന്‍ ആരോപിക്കുന്നത്.

ആര്‍എംപി നേതാവ്  കെ കെ രമയെ സോഷ്യല്‍ മീഡിയ വഴി  ആക്ഷേപിച്ചതിന് ഈ സൈബര്‍ സഖാവിനെതിരെ വടകര  പോലിസ് കേസെടുത്തിട്ടുണ്ടെന്നും ഷാനവാസ് പറഞ്ഞു. കോടതിയില്‍ സ്വകാര്യ ഹരജി നല്‍കാനും ആലോചിക്കുന്നതായി ഷാനവാസ് പറഞ്ഞു.
Tags: