പാക് താരം അഹ്മദ് ഷെഹ്‌സാദിന് നാല് മാസം വിലക്ക്


കറാച്ചി: പാക് ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നാല് മാസം വിലക്കേര്‍പ്പെടുത്തി. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക്. ഇതോടെ ജൂലൈ 10 മുതല്‍ നവംബര്‍ 10 വരെയുള്ള ആഭ്യന്തര-രാജ്യാന്തര മല്‍സരങ്ങളില്‍ താരത്തിന് മല്‍സരിക്കാന്‍ കഴിയില്ല.
മെയ് മാസം പാകിസ്താനില്‍ വച്ച് നടന്ന ഒരു ആഭ്യന്തര മല്‍സരത്തിനിടയിലാണ് ഷെഹ്‌സാദ് പരിശോധനക്ക് വിധേയമായത്. അതേസമയം ഷെഹ്‌സാദ് കുറ്റം സമ്മതിച്ചെങ്കിലും താന്‍ മനപ്പൂര്‍വമല്ല ചെയ്തതെന്ന് വിശദീകരിച്ചു. ഉത്തേജക ഉപയോഗം ഒരിക്കലും പിസിബി അനുകൂലിക്കില്ല, നിരോധിക്കപ്പെട്ട വസ്തുക്കള്‍ ക്രിക്കറ്റില്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.' പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇഹ്‌സാന്‍ മാനി പറഞ്ഞു. 2013 പാക് ദേശീയ ക്രിക്കറ്റില്‍ അരങ്ങേറിയ ഷെഹ്‌സാദ് ടീമിന് വേണ്ടി ഇതുവരെ 13 ടെസ്റ്റുകളും 81 ഏകദിനങ്ങളും 57 ട്വന്റി20 യും കളിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top