Alappuzha local

ആലപ്പുഴ: പ്രവാചകനെ മോശമായി ചിത്രീകരിച്ച 'മാതൃഭൂമി' ദിനപത്രത്തിനെതിരേ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ അലയൊലികള്‍ ജില്ലയിലും.
ആലപ്പുഴ നഗരത്തിലെ മാതൃഭൂമി എഡിഷന്‍ ഓഫിസിലേക്ക് വൈകീട്ട് 8.30ഓടെ പിഡിപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം പോലിസ് തടഞ്ഞു. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി.
മണ്ണഞ്ചേരി: പ്രവാചകനെ മോശമായി ചിത്രീകരിച്ച 'മാതൃഭൂമി' ദിനപത്രത്തിനെതിരേ വ്യാപക പ്രതിഷേധം. ഐക്യവേദിയുടെ നേതൃത്വത്തില്‍ മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. നവാസ് നൈന, പി എസ് ഹാരിസ്, നവാസ് തുരുത്തിയില്‍, പി എ സുലൈമാന്‍കുഞ്ഞ്, റിയാസ് പൊന്നാട്, ഷാജി പുവ്വത്തില്‍, മുജീബ്, അഫ്‌സല്‍ ചേവേലി, പി കെ രാജപ്പന്‍, അന്‍സര്‍ ചിയാംവെളി നേതൃത്വം നല്‍കി.
കാഞ്ഞിപ്പുഴ: പ്രവാചക നിന്ദ നടത്തിയ 'മാതൃഭൂമി'ക്കെതിരേ കാഞ്ഞിപ്പുഴ മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞിപ്പുഴ പള്ളി പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കാമ്പിശേരി ജങ്ഷനില്‍ സമാപിച്ചു.
തുടര്‍ന്നു നൂറുകണക്കിനാളുകള്‍ 'മാതൃഭൂമി' പത്രം കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. ഖലീലുല്‍ റഹ്മാന്‍, ഷിഹാബുദ്ദീന്‍, ഷറഫ് അസ്‌ലമി, അബ്ദുസ്സലാം മൗലവി, താഹിര്‍, ഹുസൈന്‍, റഷീദ് മൗലവി, ഇര്‍ഷാദ്, നൗഷാദ്, താജുദ്ദീന്‍ സംസാരിച്ചു.
ഇസ്‌ലാംമത വിശ്വാസികള്‍ക്ക് വേദനയും അമര്‍ശവും ഉളവാക്കുന്ന തരത്തില്‍ 'മാതൃഭൂമി' ദിനപത്രത്തിന്റെ പ്രസിദ്ധീകരണത്തിനെതിരേ പള്ളാത്തുരുത്തി മുസ്‌ലിം ജമാഅത്ത് എക്‌സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു. ലേഖനം പ്രസിദ്ധീകരിച്ച പത്രം എല്ലാ മാധ്യമ ധര്‍മങ്ങളെയും തൃണവല്‍ക്കരിച്ച് കേരള സമൂഹത്തില്‍ മറ്റേതോ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്നും സംശയിക്കേണ്ടിരിയിരിക്കുന്നു.
യോഗത്തില്‍ കെ ലിയാക്കത്ത്, പി എ നവാസ്, എ മുജീബ്, കെ ഇ കബീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it