- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
BY Sumeera SMR2 March 2016 5:11 AM GMT
Sumeera SMR2 March 2016 5:11 AM GMT
തൊടുപുഴ: ഐടിഡിപി (ഇന്റര്‍ഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം)ഫയല്‍ മുക്കിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് പട്ടയ നടപടി തടസ്സപ്പെട്ട് 60 ദലിത്-ആദിവാസി കുടുംബങ്ങള്‍.തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ സമരം ആരംഭിച്ചു.ദലിത് ലീഗ് ജില്ലാ കമ്മിറ്റിയാണ് സമരം നയിക്കുന്നത്. കലക്ടര്‍ ഭൂമി നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും നടപടി സ്വീകരിക്കേണ്ട ഐടിഡിപി ഫയല്‍ പൂഴ്ത്തിയെന്നു സമരക്കാര്‍ ആരോപിക്കുന്നു.
തൊടുപുഴ,ഇടുക്കി,കട്ടപ്പന,ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടൂംബങ്ങളാണ് കഴിഞ്ഞ 25 വര്‍ഷമായിട്ടും സര്‍ക്കാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഭൂമിയില്ലാതെ നട്ടം തിരിയുന്നത്.ഐടിഡിപി ഓഫിസിലെ ജീവനക്കാരുടെ അനാസ്ഥയാണ് ഭൂമി നല്‍കുന്നതിനു തടസമെന്നാണ് സമരംരഗത്തുള്ളവര്‍ ആരോപിക്കുന്നു.
1997ല്‍ ചിന്നക്കനാലില്‍ 200പേര്‍ ചേര്‍ന്ന് ഒരു ഏക്കര്‍ ഭൂമി വീതം കൈയ്യേറി കൃഷിചെയ്തു.2002ല്‍ ഈ ഭൂമി 200 പേര്‍ക്കായി വിട്ടു തരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.അന്നത്തെ ആന്റണി സര്‍ക്കാര്‍ ഇതിനെക്കുറിച്ചു പഠിച്ചു റിപോര്‍ട്ട് നല്‍കാന്‍ അന്നത്തെ ഇടുക്കി കലക്ടറോട് ആവശ്യപ്പെട്ടു.
കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ഇവിടെയുള്ള 1490 ഏക്കര്‍ സ്ഥലം ആദിവാസികള്‍ക്ക് കൊടുക്കാമെന്ന് സര്‍ക്കാരിനോട് ശൂപാര്‍ശ ചെയ്തു.
എന്നാല്‍ പിന്നീട് ഈ ഭൂമിയില്‍ നിന്നും 200 ആദിവാസി കുടുംബങ്ങളെയും കുടിയിറക്കി.തുടര്‍ന്നു കോട്ടയം,പത്തനംതിട്ട,ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും 493 ഗുണഭോക്താക്കളെ ഇവിടെയെത്തിച്ച് ഭൂമി നല്‍കി.
ഇതിനുശേഷം കാട്ടാന ശല്യത്തെ തുടര്‍ന്ന് ഇവര്‍ ഭൂമി ഉപേക്ഷിച്ച് തിരികെ പോയി.വീണ്ടും ഈ ഭൂമി ആവശ്യപ്പെട്ട് 60 കുടുംബങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചു.ഈ സ്ഥലം എച്ച്എന്‍എല്ലിനു സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമിയാണ്.
പാട്ടക്കാലവധി 2020ല്‍ അവസാനിക്കും.അതിനുശേഷം എച്ചഎന്‍എല്‍ കാലാവധി പുതുക്കിയില്ലെങ്കില്‍ അദിവാസികള്‍ക്കു നല്‍കാനായി പരിഗണിക്കമെന്നാണ് സര്‍ക്കാര്‍ നിലപാട്.ഇതില്‍ പ്രതിഷേധിച്ച് സിങ്കുകണ്ടത്ത് ഇവര്‍ വിണ്ടും 2007ല്‍ ഭൂമി കയ്യേറി. 2011ല്‍ ഇവിടെ നിന്നും ഇവരെ വീണ്ടും കുടിയിറക്കി.ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തു.ഇപ്പോള്‍ ഈ കേസ് കോടതിയില്‍ നടക്കുകയാണ്.
എന്നാല്‍ കൈയേറ്റക്കാരെ സഹായിക്കാനായി പട്ടികജാതി വകുപ്പും,ഐടിഡിപിയും ചേര്‍ന്നുള്ള നീക്കമാണിതെന്ന് സമരനേതാക്കള്‍ ആരോപിക്കുന്നു.1490 ഏക്കറാണ് ചിന്നക്കനാലില്‍ ആദിവാസികള്‍ക്ക് നല്‍കാനായി നീക്കിവെച്ചത്.ഇതില്‍ 822 ഏക്കര്‍ ഭൂമി വിതരണം ചെയ്യാതെ മാറ്റിയിട്ടു.
എന്നാല്‍ ഇന്ന് ഈ ഭുമി വന്‍കിട കൈയ്യേറ്റക്കാരുട കൈയിലാണ് എന്നും ഇവര്‍ ആരോപിക്കുന്നു.ഇതിനു തീരുമാനമാകുന്നതുവരെ തൊടുപുഴ സിവില്‍ സ്റ്റേഷനു മുന്നില്‍ സമരം തുടരുമെന്ന് ദലിത് ലീഗ് നേതാക്കള്‍ അറിയിച്ചു.

Next Story
RELATED STORIES
വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMTവിലക്കയറ്റം രൂക്ഷം; സര്‍ക്കാര്‍ കണ്ണ് തുറക്കണം: പി ആര് സിയാദ്
30 Nov 2024 2:26 PM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMT