സിറിയ: ദേരയില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി
ദമസ്‌കസ്:  വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കപ്പെട്ടതോടെ ദക്ഷിണ സിറിയയിലെ ദേര പ്രവിശ്യയില്‍ റഷ്യന്‍ പിന്തുണയോടെ സൈന്യം വ്യോമാക്രമണം ശക്തമാക്കി. വിമതരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രദേശം തിരിച്ചുപിടിക്കാന്‍ സൈന്യം ആക്രമണം ശക്തമാക്കുകയായിരുന്നു. ദേരയില്‍ വിമത നിയന്ത്രണത്തില്‍ അവശേഷിക്കുന്ന പ്രദേശങ്ങള്‍ കൂടി തിരിച്ചുപിടിക്കാനാണു സൈന്യത്തിന്റെ നീക്കം. തഫാസ് നഗരത്തില്‍ ചൊവ്വാഴ്ച നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ മുതല്‍ വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ആയിരക്കണക്കിനു മിസൈലുകള്‍ വര്‍ഷിച്ചതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

RELATED STORIES

Share it
Top