മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു: മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവായ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു (20)വാണ് മരിച്ചത്. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ് അഭിമന്യു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശി അര്‍ജുന്‍ (19)എന്ന വിദ്യാര്‍ഥിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.അര്‍ജുന്‍ അപകടനില തരണം ചെയ്തിട്ടില്ല.  സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ക്യാംപസ്‌ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top