കോടിയേരിക്ക് ദമ്മാമില്‍ നാട്ടുകാരുടെ സ്വീകരണംദമ്മാം: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദമ്മാമിലെത്തിയ മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് തലശ്ശേരി-മാഹി പ്രദേശത്തുകാര്‍ സ്വീകരണം നല്‍കി. ദമ്മാം റാക്കയില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ വിശദീകരിച്ചു. കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന അവഗണനയും പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും ചര്‍ച്ചയില്‍ ഉന്നയിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ ടിപിഎം ഫസല്‍, ഇംതിയാസ്, മുനീര്‍ തലശ്ശേരി, തൗസീഫ്, മുസ്തഫ തലശ്ശേരി, ലത്തീഫ് തലശ്ശേരി, ഷറഫുദ്ദീന്‍, സഹല്‍, മഖ്സൂദ് അഹ്മദ്, നൗശാദ്, സര്‍ഫ്രാസ് അഖ്തര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top