സെക്രട്ടേറിയറ്റിനു മുമ്പില്‍ യുവമോര്‍ച്ച-യൂത്ത്‌കോണ്‍ഗ്രസ്സ് സംഘര്‍ഷം
BY shinila shins25 May 2017 4:58 AM GMT
X
shinila shins25 May 2017 4:58 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധസമരം നടത്താനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കടുത്ത സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുമ്പിലാണ് സംഘര്‍ഷം നടന്നുകൊണ്ടിരിക്കുന്നത്. സമരം നടത്തുന്നതിനായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും ഇന്നലെ രാത്രിയോടെ തന്നെ സെക്രട്ടേറിയറ്റ് പരിസരത്ത് എത്തിയിരുന്നു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് ഇരുവിഭാഗത്തേയും ബാരിക്കേഡ് വെച്ച് തിരിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും കൂക്കിവിളിക്കുകയും ചെയ്തു. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കുപ്പിയും വടികളും വലിച്ചറിഞ്ഞു. കല്ലേറുമുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ട്.
[related]
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT